മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ ഇന്ന് രണ്ടിടങ്ങളിലായി നടക്കുമെന്ന് കോര്‍ഡിനേറ്റര്‍ എ.എം ഷാനവാസ് അറിയിച്ചു. മനാമ ഇബ്നുല്‍ ഹൈഥം സ്കൂളിലും റിഫ ദിശ സെന്‍ററിലുമാണ് പരീക്ഷകള്‍ നടക്കുക. വൈകിട്ട് നാല് മുതല്‍ ആരംഭിക്കുന്ന പരീക്ഷയില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. സൂറത്തു ഇബ്റാഹീമിന്റെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനവും ഖുര്‍ആന്‍ ബോധനവും അവലംബിച്ച് നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 36513453 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.