നൂതനമായ ബിസിനസ് ആശയങ്ങളുമായി വിദ്യാർത്ഥികൾ

New Project - 2023-06-05T102428.651

മനാമ: ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് ഇൻജാസ് ബഹ്‌റൈൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ വിദ്യാർത്ഥികൾ നൂതനമായ ബിസിനസ് ആശയങ്ങളുമായി രംഗത്തെത്തി. സർഗ്ഗാത്മകത,പരസ്പര സഹകരണം എന്നിവയിലൂടെ ബിസിനസ്സ് വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ആവേശകരമായ ശില്പശാലയായിരുന്നു ഇൻജാസ് ഇന്നൊവേഷൻ ക്യാമ്പ്.

വിദ്യാർത്ഥികളെ ടീമുകളായി വിദ്യാർത്ഥികളെ തിരിച്ച്‌ അവർക്ക് ഒരു ബിസിനസ്സ് വെല്ലുവിളി നൽകി പരിമിതമായ സമയത്തിനുള്ളിൽ പരിഹാരം നിർദ്ദേശിക്കുക എന്നതായിരുന്നു ലക്‌ഷ്യം. സ്വകാര്യ മേഖലയിൽ നിന്നുള്ള പരിശീലനം ലഭിച്ച കോർപ്പറേറ്റ് വോളണ്ടിയർമാരാണ് ശിൽപശാല നടത്തിയത്. ശിൽപശാലയുടെ സമാപനത്തിൽ വിദ്യാർത്ഥികൾ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കി അവരുടെ ആശയം ജഡ്ജിമാരുടെ പാനലിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.

അഹമ്മദ് ശുക്രി (അൽബ), വിവേക് ഗുപ്ത (കെഎച്ച്‌സിബി), അനസ് അബ്ദുല്ല മുഹമ്മദ് (വൈ.കെ അൽമൊയ്യിദ്) എന്നിവരായിരുന്നു വിധികർത്താക്കൾ. മൈതം അൽഫർദാൻ (വൈ.കെ അൽ മൊയ്യിദ്), സയ്യിദ് ഹാഷിം സയീദ് (വൈ.കെ അൽമൊയ്യിദ്), പ്രചുർ ശുക്ല (അൽബ), ഫാത്തിമ അബ്ദുൽറസൂൽ അഹമ്മദ് (അൽബ), അബ്ദുൽറഹ്മാൻ അൽമുല്ല (അൽബ), ഡോ. ഉനെബ് ഗാസ്ഡർ (യു.ഓ.ബി), യൂസഫ് താരീഖ് മുഹമ്മദ് അമിൻ (ബെനഗ്യാസ്), മോണിക്ക മെഹ്‌റോത്ര എന്നിവർ മെന്റർമാരും ഹെഷാം ജുമ (അൽബ), ഹുസൈൻ മഹ്മൂദ് അബ്ദുല്ല (വൈ.കെ അൽമൊയ്യിദ്) എന്നിവർ ഫെസിലിറ്റേറ്റർമാറുമായിരുന്നു.

ഒന്നാം സമ്മാന ജേതാക്കൾ:
ഓൺലൈൻ ഷോപ്പിംഗ് ആപ്പ് അവതരിപ്പിച്ച തന്യ സുരേഷിന്റെയും ഹുസൈൻ ഷാക്കറിന്റെയും നേതൃത്വത്തിലുള്ള ടീം ഒന്നാം സമ്മാനം നേടി. ക്രിസ്റ്റി സാലി തോമസ്, ഫിദ ഫാത്തിമ, ഷെയ്ഖ് ഷമി, സായ്ദാസ്, സാനിയ സാറ സജി, ഹഫ്‌സ, ഹർഷിദ ചോടോപറമ്പിൽ, മുഹമ്മദ് സുലൈത്ത്, പങ്കജ് കുമാർ, തക്‌സൻ ശിവസോത്തി, സാറ റിയാസ്, റിധി ദഹൽ, യൂസഫ് മുസ്തഫ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ.

രണ്ടാം സമ്മാനം നേടിയവർ: റിതിക, മുസൈന, സൈനബ് എന്നിവർ നയിച്ച ടീം രണ്ടാം സമ്മാനം നേടി. ടീമിലെ മറ്റ് അംഗങ്ങൾ: സൗദ്, അഫ്രീൻ, ഫെന, ഡാനിയൽ, ബിലാൽ, റെധ, റിധ, മീര, ലിയ, ഐസക്ക്, രാമേശ്വരി, മാഹിർ, അരവിന്ദ്, ജോഷ്വ, ഷോൺ.

മൂന്നാം സമ്മാന ജേതാക്കൾ: മിസ്‌ന വാളിപറമ്പിൽ, ജിത്തു ജയകുമാർ എന്നിവർ നയിച്ച ടീം മൂന്നാം സമ്മാനം നേടി. അംഗങ്ങൾ: ഇഷ അശുതോഷ് , ആതിര ഇയ്യാനി ബിജോയ്, സൈനബ് ഷെയ്ക് അബ്ദുൾ സലാം, സമൈറ, നന്ദിക ലിതേഷ്കുമാർ, എം സൂര്യ, ഷാന യാസ്മിൻ, സോനൽ ജോൺ, സാദ് മുബീൻ, ഷിമാസ് ബഷീർ, ആദർശ് പ്രദീപ്, പങ്കജ് കുമാർ, നവജ്യോത് സിംഗ്, ദേവകൃഷ്ണ സുജിത്ത്, സയൂരി, തനുശ്രീ ഷിജിത്ത്.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികൾക്ക് തൊഴിൽ സംരംഭകത്വത്തെകുറിച്ച് മനസ്സിലാക്കാൻ അവസരം നൽകിയതിന് ഇൻജാസ് ബഹ്‌റൈന് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!