ഫ്രന്റ്‌സ് സർഗ്ഗവേദി വനിതാ സംഗമം സംഘടിപ്പിച്ചു

New Project - 2023-06-08T082056.316
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ മനാമ ഏരിയ വനിതാവിഭാഗം സർഗ്ഗവേദി സംഗമം സംഘടിപ്പിച്ചു. വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടതല്ല പ്രവാസി വനിതകളുടെ ജീവിതമെന്ന് അവർ പറഞ്ഞു. ഒഴുവു സമയങ്ങൾ തങ്ങളുടെ സർഗ്ഗശേഷികളുടെ പ്രകാശനത്തിനായി വിനിയോഗിക്കണം. എല്ലാവർക്കും ദൈവം വ്യത്യസ്തമായ കഴിവുകൾ നൽകിയിട്ടുണ്ട്. അത് കണ്ടെത്താനും പരിപോഷിപ്പിക്കാനുമാണ് സർഗവേദി സംവിധാനം എന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
മെഹറ മൊയ്തീൻ പ്രബന്ധമവതരിപ്പിച്ചു. ഷഹീന നൗമൽ (മാപ്പിളപ്പാട്ട്), ഷഹീന ആന്റ് ടീം ( സംഘഗാനം), മെഹറ മൊയ്തീൻ ആന്റ് ടീം (ഗാനമാല), റഷീദ ബദറുദ്ധീൻ (ക്രാഫ്റ്റ്), നീമ നാഥ്, നീതു ജയേഷ് (ലളിതഗാനം), സുആദ, റഷീദ സുബൈർ, റഷീദ ബദർ (കവിതാലാപനം), സൽമ സജീബ് (അനുഭവ വിവരണം), റസീന അക്ബർ (കുസൃതി ചോദ്യങ്ങൾ) എന്നിവർ അവതരിപ്പിച്ച പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു.
ഫ്രന്റ്‌സ് വനിതാ വിഭാഗം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ സഫ ഷാഹുൽ ഹമീദ്, ഫസീല ഷാഫി , സൗദ മുസ്തഫ എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയിൽ ഏരിയ കൺവീനർ ഷബീഹ ഫൈസൽ അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതം പറയുകയും ചെയ്തു. പ്രോഗ്രാം കൺ വീനർ ബുഷ്ര ഹമീദ് നന്ദി പറഞ്ഞു. സക്കിയ ഷമീർ പ്രാർത്ഥന ഗീതം അവതരിപ്പിച്ചു. സൽമ സജീബ് പരിപാടിയുടെ അവതാരകയായിരുന്നു. ഫൗസിയ ഖാലിദ് , ഫസീല ഷാഫി, നിഷിദ ഫാറൂഖ്, ഹസ്ന ഷമീർ, സമീറ ഹംസ തുടങ്ങിയവർ പരിപാടിക്ക്‌ നേതൃത്വം നൽകി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!