ബഹറിൻ കേരളീയ സമാജം അൽനൂർ ഇന്റർനാഷണൽ സ്കൂള്‍ ചെയർമാൻ ശ്രീ അലി ഹസ്സന്റെ രക്ഷാകര്ത്തി ത്വത്തില്‍ ഈ വരുന്ന ചൊവാഴ്ച 14 ന് സമാജത്തില്‍ വച്ച് ഇഫ്‌താർ വിരുന്നു സംഘടിപ്പിക്കുന്നു. മെയ് 14 ന് വൈകീട്ട് 5:45 മുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്നില്‍ ബഹ്റിനിലെ നാനാ തുറകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി ജെ ഗിരീഷ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.