മനാമ: ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എം.പി രഘു (എം.പി രാമനാഥൻ, 68) നിര്യാതനായി. കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പാലക്കാടാണ് സ്വദേശം. കേരളീയ സമാജം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ച ഇദ്ദേഹം പ്രവാസ ലോകത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ മുൻനിര സാന്നിധ്യമായിരുന്നു.
റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സി ന്റെ ഡയറക്ടറായിരുന്നു. ഭാര്യ: ശാന്ത . മക്കൾ : അനൂപ്, പ്രശോഭ്.
മുതിർന്ന അംഗത്തിന്റെ വിയോഗത്തിൽ അനുശോചന യോഗം ഇന്ന് വൈകിട്ട് എട്ട് മണിക്ക് കേരളീയ സമാജത്തിൽ ചേരുമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള സെക്രെട്ടറി വര്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.