bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെൻറ്: പ്രദർശന മത്സരങ്ങളിൽ ഇന്ത്യൻ എംബസി സീനിയേഴ്സും ഐഎസ്ബി ജൂനിയേഴ്സും ജേതാക്കൾ

New Project - 2023-06-11T115334.831

മനാമ: ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രദർശന മത്സരങ്ങളിൽ ഇന്ത്യൻ എംബസി സീനിയേഴ്‌സ് ടീമും ഐഎസ്ബി ജൂനിയേഴ്‌സ് ടീമും ജേതാക്കളായി. ആദ്യ മത്സരത്തിൽ ഇന്ത്യൻ എംബസി സീനിയേഴ്സ് ടീം 35 റൺസിന് ഐഎസ്ബി സീനിയേഴ്സ് ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംബസി സീനിയേഴ്സ് ടീം 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 78 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന ഐഎസ്ബി സീനിയർ ടീമിന് 5 വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

 

രണ്ടാം മത്സരത്തിൽ ഐഎസ്ബി ജൂനിയേഴ്സ് ടീം ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. എംബസി ജൂനിയേഴ്‌സ് ടീം ഉയർത്തിയ 38/7 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഐഎസ്‌ബി 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 39 റൺസെടുത്തു ജേതാക്കളായി. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എംഎൻ, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയാസ് ഉല്ല, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, ബിസിഎഫ് സെക്രട്ടറി ജനറൽ അനൂപ് കേവൽറാം, കമ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പിഎം, സംഘാടക സമിതി ജനറൽ കൺവീനർ തൗഫീഖ് എന്നിവരും വൈസ് പ്രിൻസിപ്പൽമാരും രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇത്തരം കായിക പരിപാടികൾക്ക് ശക്തമായ സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കാനും കഴിയുമെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.

 

കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിന്റെ രക്ഷാകർതൃത്വത്തിന് ഇന്ത്യൻ എംബസിയോട് പ്രിൻസ് എസ് നടരാജൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ നന്ദി പറഞ്ഞു. ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ സ്വാഗതം പറഞ്ഞു. രാജേഷ് എം.എൻ വിവിധ ടൂർണമെന്റുകളുടെ കൺവീനർമാരെ പരിചയപ്പെടുത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും സീനിയർ ടീം ക്യാപ്റ്റനുമായ രവികുമാർ ജെയിൻ ട്രോഫി ഏറ്റുവാങ്ങി. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി ചേർന്നാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്.

 

വരും ആഴ്ചകളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി ഏകദേശം 32 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്‌ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്‌ചകളിൽ നടക്കും. നേരത്തെ ഇന്ത്യൻ സ്‌കൂൾ ഒരു ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ നേട്ടങ്ങളെ അനുസ്മരിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!