മനാമ: ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാമത്തെയും അവസാനത്തെയും സീസൺ ഫൈനലിൽ എയർ ഹോം ട്രാവൽ ക്രിക്കറ്റ് ക്ലബ്ബിനെ 9 വിക്കറ്റിന് തോൽപ്പിച്ച് തമിൾ സ്‌ട്രൈക്കർസ് ജേതാക്കളായി. ഫൈനലിൽ തമിൾ സ്‌ട്രൈക്കർസിന്റെ റെനീഷ് ബാറ്ററായും മികച്ച ബൗളറായി അജ്മലും തിരഞ്ഞെടുക്കപ്പെട്ടു.
ഈ വരുന്ന ജൂൺ 16ന്, കഴിഞ്ഞ നാല് സീസണുകളിൽ വിജയിച്ച ടീമകുൾ Exact 11 , BHCC , Risingsun MC, Tamil Strikers തമ്മിൽ ക്രിക്കറ്റ് ഹംഗാമ ഗ്രാൻഡ്‌ഫിനാലെ മത്സരം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 39895376 എന്ന നമ്പറിൽ ബന്ധപെടുക.