bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ വാറ്റ് രണ്ടാം ഘട്ടത്തിൽ 50 ശതമാനത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം

vat2

മനാമ: ബഹ്‌റൈനിലെ 50 ശതമാനം ബിസിനസുകൾ ജൂലൈ ഒന്നിന് നാഷണൽ ബ്യൂറോ ഫോർ റവന്യൂവിൽ വാറ്റ് രജിസ്റ്റർ ചെയ്യണം. BD 500,000 ൽ കൂടുതലായി ടേൺഓവർ ഉള്ള ബിസിനസ്സുകാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. എന്നാൽ BD 37,500 അല്ലെങ്കിൽ അതിനു മുകളിലുള്ള കമ്പനികൾക്ക് ഡിസംബർ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. BD 37,500 ന് താഴെ ടേൺഓവർ ഉള്ള കമ്പനികൾക്ക് വാറ്റ് രജിസ്ട്രേഷൻ ഓപ്ഷണൽ ആണ്.

ബഹ്റൈനിലെ വ്യവസായത്തിന്റെ പകുതിയിലധികം വരുന്നത് രണ്ടാം ഫേസിലാണെന്ന് ബഹ്റൈൻ അടിസ്ഥാനത്തിലുള്ള ഓഡിറ്റ് ആൻഡ് അഡ്വൈസറി കമ്പനിയായ കീപോയിന്റ്സ് തലവൻ മുബീൻ ഖാദിർ പറഞ്ഞു. ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (ബിസിസിഐ) യുടെ ഫിനാൻസ് ഇൻഷൂറൻസ്, ടാക്സ് കമ്മിറ്റി സംഘടിപ്പിച്ച വാറ്റ് വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്ക് ഷോപ്പ് വൊളണ്ടറി രജിസ്ട്രേഷനിൽ വരുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളെയാണ് ലക്ഷ്യം വച്ചിരുന്നത്.

BD5m അല്ലെങ്കിൽ അതിലും ഉയർന്ന ടേൺ ഓവറുള്ള ബിസിനസുകൾക്ക് ഈ വർഷം ജനുവരി 1 മുതലാണ് വാറ്റ് അവതരിപ്പിക്കപ്പെട്ടത്. കൺസമ്പ്ഷൻ ടാസ് സാധാരണയുള്ള 5 ശതമാനമാണ് ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ, വസ്ത്രം,ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വാഹനങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്നത്.എന്നിരുന്നാലും, യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന ആഹാര സാധനങ്ങൾ, പുതിയ കെട്ടിട നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ സേവനങ്ങൾ, പ്രാദേശിക ഗതാഗത സേവനങ്ങൾ, എണ്ണ, ഗ്യാസ് എന്നീ മേഖലകളിൽ പൂജ്യം നിരക്ക് ഉപയോഗിക്കുന്നു. അതേസമയം, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് എന്നിവയുടെ വില്പനയും പാട്ടവും വായ്പ പോലുള്ള ചില സാമ്പത്തിക സേവനങ്ങളും ഒഴിവാക്കിയിരിക്കുന്നു.

അക്കൌണ്ട് മാനേജ്മെൻറ്, ചില ട്രേഡ് ഫൈനാൻഷ്യൽ സർവീസസ്, ഫണ്ട് മാനേജ്മെൻറ് എന്നിവ ഫീസ് നൽകിക്കൊണ്ടുള്ള ഫിനാൻഷ്യൽ സേവനങ്ങൾ സാധാരണ വാറ്റ് നിരക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. നോൺ-ലൈഫ് ഇൻഷുറൻസ് / റീഇൻഷൂറൻസ് സ്റ്റാൻഡേർഡ് വാറ്റ് നിരക്ക് യോഗ്യതയുണ്ട്, എന്നാൽ ലൈഫ് ഇൻഷ്വറൻസ് / റീഇൻഷുറൻസ് ഒഴിവാക്കപ്പെടും. ചരക്കുകളുടെയും സേവനങ്ങളുടെയും വിലകൾ, ഉപഭോക്താക്കൾക്ക് അല്ലെങ്കിൽ റീട്ടെയിൽ ഇടപാടുകളിൽ വാറ്റ് ഉൾക്കൊള്ളുന്ന തുകയായി പറയണം. ഈ മേഖലയിലെ പ്രധാന നിർദേശ നിർമാതാക്കൾ ഇപ്പോഴും വാറ്റിന് രൂപംനൽകുന്നുവെന്നും ബിസിനസുകളിൽ ഉടനീളമുള്ള നയങ്ങളിലും നടപടികളിലും സ്വാധീനം ചെലുത്തുന്നതായും കീപോയിന്റ്സ് ടാക്സ് ടീമിന്റെ മുതിർന്ന നേതാവ് മാർക്ക് ഗാംബെൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി നാഷണൽ ബ്യൂറോ ഫോർ റവന്യൂവിന്റെ വെബ്സൈറ്റ് www.nbr.gov.bh സന്ദർശിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!