മനാമ: ലുലു ഹൈപർ മാർക്കറ്റുകളിൽ ജനപ്രിയ ഇറ്റാലിയൻ വിഭവങ്ങളുമായി ഇറ്റാലിയൻ ഫെസ്റ്റിന് തുടക്കം. ഇറ്റലി ചാർജ് ഡി അഫയേഴ്സ്, മാർക്കോ മില്ലാർട്ടെ ഗലേറിയ മാളിലെ ലുലു ഹൈപർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപർ മാർക്കറ്റ് റീജനൽ ഡയറക്ടർ കലീം ഉള്ള, ഇറ്റാലിയൻ എംബസി ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. ജൂൺ 20വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കാമ്പയിൻ ഭക്ഷ്യ-പലചരക്ക് സാധനങ്ങളുടെയും വിപുലമായ ശ്രേണി പ്രദർശിപ്പിക്കും.
പാസ്ത, സോസുകൾ, ചീസ്, ഒലിവ് ഓയിൽ, വെജ്, ചീസ്, മീറ്റ്, ചോക്ലറ്റ്, പാനീയങ്ങൾ, ബിസ്കറ്റ് എന്നിവയടക്കം ഇറ്റാലിയൻ ഉൽപന്നങ്ങൾ മേളയിലുണ്ട്. ഇറ്റാലിയൻ പാചകരീതിയുടെ ആധികാരിക രുചി ബഹ്റൈനിലേക്ക് എത്തിക്കുന്നതിനാണ് ‘ലെറ്റ്സ് ഇറ്റാലിയൻ’ കാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇറ്റാലിയൻ നിർമിത ഡ്യുക്കാറ്റി മോട്ടോർബൈക്കുകളുടെ പ്രദർശനവും ഗൾഫ് ഹോട്ടൽ ലാ പെർഗോള റസ്റ്റാറന്റ് ഹെഡ് ഷെഫ് മാസിമോ ലംബെർട്ടിയുടെ ഗ്രാൻഡ് കുക്കറി ഡെമോയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ജൂൺ 16ന് ഡാന മാളിൽ പാചകമത്സരവും അരങ്ങേറും.