മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ആഗതമായ പുണ്യ മാസം ദുൽഹിജ്ജയുടെ പ്രാധാന്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന “ദുൽഹിജ്ജ : പുണ്യവും പ്രാധാന്യവും ” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം ഇന്ന് രാത്രി (16-06-2023 വെള്ളിയാഴ്ച്ച ) സൽമാനിയ ജുമാ മസ്ജിദിൽ രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉസ്താദ് സമീർ ഫാറൂഖി നയിക്കുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
