മനാമ: ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ഹംഗാമ സീസണിന്റെ ഗ്രാൻഡ് ഫിനാലെയിൽ തമിൾ സ്ട്രൈക്കേഴ്സിനെതിരെ 21 റൺസ് ജയം നേടി എക്സാക്റ്റ് ഇലവൻ (Exact 11) ജേതാക്കളായി. ഫൈനലിൽ എക്സാക്റ്റ് ഇലവൻ (Exact 11) ലെ അബ്ദുൽ റഹ്മാനെ മികച്ച ബാറ്ററായും ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റ് വൻ വിജയമാക്കിത്തീർത്ത ടീമുകൾക്കും സ്പോന്സർസിനും മാധ്യമങ്ങൾക്കും ടൂർണമെന്റിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.