bahrainvartha-official-logo
Search
Close this search box.

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ്

WhatsApp Image 2023-06-16 at 5.50.47 PM

മ​നാ​മ: ര​ക്ത​ദാ​ന മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച് മു​ന്നേ​റു​ന്ന ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​നെ ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്സ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, ക്യാ​മ്പ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ എ​ന്നി​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഗി​രീ​ഷ്, ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ്ലേ​റ്റ്ല​റ്റ് ദാ​നം ചെ​യ്ത ബി.​ഡി.​കെ സ​ജീ​വ അം​ഗം ഷെ​റി മാ​ത്യൂ​സ്, സു​ധീ​ർ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 

ജീ​വ​ര​ക്തം ന​ൽ​കി ന​ന്ദി​വാ​ക്കി​നു​പോ​ലും കാ​ത്തു​നി​ൽ​ക്കാ​തെ സേ​വ​നം ചെ​യ്യു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ബി.​ഡി.​കെ. 2011ൽ ​വി​നോ​ദ് ഭാ​സ്ക​ര​ൻ എ​ന്ന ഒ​രു സാ​ധാ​ര​ണ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇൗ ​കൂ​ട്ടാ​യ്മ സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. പി​ന്നീ​ട് 2014ൽ ​ചാ​രി​റ്റ​ബ്ൾ സൊ​സൈ​റ്റി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു.

 

ഇ​ന്ന് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി മു​ത​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, കാ​ന​ഡ, സിം​ഗ​പ്പൂ​ർ വ​രെ ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​ർ സേ​വ​നം ചെ​യ്യു​ന്നു. എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ഈ ​ആ​ദ​ര​വ് സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!