മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ്ക്ക് പുതിയ ഭാരവാഹികൾ. സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ഗുദൈബിയ ഏരിയിൽ നിന്നും മെമ്പർഷിപ്പ് എടുത്തവരും,സമസ്ത കേന്ദ്ര ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ് കെ എസ് എസ് എഫ്, എന്നി പ്രതിനിധികളുടെ സംയുക്ത കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തിരഞെടുത്തത്.
സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി കെ കുഞ്ഞമ്മദ് ഹാജി സ്വാഗതവും റിട്ടേണിംഗ് ഓഫീസർ സമസ്ത ട്രഷറർ അബ്ദുൽ വാഹിദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മഹമൂദ് മാട്ടൂൽ – പ്രസിഡൻ്റ്,
സനാഫ് റഹ്‌മാൻ എടപ്പാൾ – സെക്രട്ടറി,
മുസ്തഫ എലൈറ്റ് – ട്രഷറർ,
മുസ്തഫ കിളയിൽ എം എം പറമ്പ് –
ഓർഗനൈസിങ് സെക്രട്ടറി
മൂസ ചെറ്റയിൽ, മുനീർ നിലമ്പൂർ, അബ്ദുല്ല കാസർഗോഡ്, ഉസ്മാൻ തെന്നല എന്നിവർ വൈസ് പ്രസിഡണ്ടുമാരായും അബ്ദുൽ ജബ്ബാർ മണിയൂർ, സിറാജ് വകയാട്, അമീർ നന്തി, അഫ്സൽ കോട്ടപ്പള്ളി തുടങ്ങിയവർ ജോയിന്റ് സെക്രട്ടറിമാരുമായി ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ,,മുഹമ്മദ് മുസ്ലിയാർ ഇടവണ്ണപ്പാറ,ഷഹീർ കാട്ടാമ്പള്ളി ,മുസ്തഫ കളത്തിൽ, ശറഫുദ്ദീൻ മാരായമംഗലം, നൗഷാദ്,
ഏരിയ ഭാരവാഹികളായ,സൂപ്പി ഉസ്താദ്[ഹൂറ], അബ്ദുൽ കരീം മൗലവി[ജിദ്ഹഫ്സ്] , KMS മൗലവി[സൽമാനിയ], ഉമ്മർ മൗലവി[മുഹറഖ്] ഫാസിൽ [ഹിദ്] ഹാരീസ് പഴയങ്ങാടി, മൊയ്ദീൻ പേരാ(മ്പ ,അൻസാർ അൻവരി[ഗുദൈബിയ], ഇസ്മായിൽ പറമ്പത്ത്[ഗുദൈബിയ], അബ്ദുൽ റസാഖ് നദ് വി[ഗുദൈബിയ], മഹമൂദ് മാട്ടൂൽ [ഗുദൈബിയ], സനാഫ് റഹ്മാൻ[ഗുദൈബിയ], എസ് കെ എസ് എസ് എഫ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോടും ,AP ഫൈസൽ എന്നിവർ നിലവിൽ വന്ന ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
കേന്ദ്ര വൈസ് പ്രസിഡൻ്റ് മുസ്തഫ കളത്തിന്റെ നന്ദിയോടെ കൗൺസിൽ യോഗം സമാപിച്ചു.