വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണം: പി സി. എഫ്

മനാമ: സീസൺ കാലത്ത്. നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നിലപാട് അവസാനിപ്പിക്കണമെന്ന് പീപ്പിൾസ് കൾച്ചർ ഫോറം ബഹ്‌റൈൻ നാഷണൽ കമ്മിറ്റി ആവശ്യപെട്ടു. താങ്ങാൻ കഴിയാത്ത വർദ്ധന മൂലം പ്രവാസികൾ ബുദ്ധിമുട്ടികൊണ്ടിരിക്കുന്ന സാഹചര്യമാണ് ഈ വെക്കേഷൻ സമയത്ത് പോലും അനുഭവപെടുന്നത്. കേരള. കേന്ദ്ര സർക്കാരുകരുകൾ ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്ന് പി സി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തോട് കാണിക്കുന്ന അവഗണനയിൽ യോഗം പ്രതിഷേധം രേഖപെടുത്തി..പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനിക്ക് പിതാവിനെ കാണാൻ കേരളത്തിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും വിചാരണ എത്രയും വേഗം പൂർത്തിയാക്കി നീതി നടപ്പിലാക്കണമെന്നും യോഗം ആവശ്യപെട്ടു. ജിനാസ് കിഴിശ്ശേരി അദ്യക്ഷത വഹിച്ചു. സഫീർഖാൻ കുണ്ടറ, അബ്ബാസ് തളി, ഇൻസാഫ് മൗലവി, അയ്യുബ് തിരൂർ, ഹുസൈൻ പൊന്നാനി, റിയാസ് കാസർഗോഡ്, അഷറഫ് ics, മനാഫ് കളമശ്ശേരി, മജീദ് വാണിയന്നൂർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!