bahrainvartha-official-logo
Search
Close this search box.

എം എം എസ് മൈലാഞ്ചി മൊഞ്ച് സീസൺ 3 ശ്രദ്ധേയമായി

New Project - 2023-06-27T074043.833

മനാമ: മുഹറഖ് മലയാളി സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ച് സീസൺ 3 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടിയിൽ എം എം എസ് സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി, നാൽപതോളം മത്സരാർത്ഥികൾ പങ്കെടുത്ത മൈലാഞ്ചി മത്സരത്തിൽ മാർഷിദ നൗഷാദ് ഒന്നാം സ്ഥാനവും ആസിയ മെഹനാസ് രണ്ടാം സ്ഥാനവും അഫ്സ അബൂബക്കർ മൂന്നാം സ്ഥാനവും സജ്‌ന ഷംസുദീൻ നാലാം സ്ഥാനവും അസ്ന അസ്ഹറുദ്ദീൻ അഞ്ചാം സ്ഥാനവും നേടി.

 

 

അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ പരിപാടിയിൽ മുഹറഖ് മലയാളി സമാജം അംഗങ്ങൾക്ക് ഉള്ള അൽ റബീഹിന്റെ പ്രിവിലേജ് ഡിസ്‌കൗണ്ട് കാർഡു വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിനു നൽകി അൽ റബീഹ് പ്രതിനിധികൾ ആയ മുഹമ്മദ് ആഷിക്, ഷൈജാസ് അഹമ്മദ് നിർവ്വഹിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് മൈലാഞ്ചി മൊഞ്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. എം എം എസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായ സമ്മാനധാന ചടങ്ങിൽ വനിതാ വേദി കൺവീനർ ദിവ്യ പ്രമോദ് സ്വാഗതം ആശംസിച്ചു.

 

ബഹ്‌റൈനി സാമൂഹിക പ്രവർത്തക ഹുസ്നിയ കരീമി മുഖ്യതിഥി ആയിരുന്നു, രക്ഷാധികാരി എബ്രഹാം ജോൺ, സെക്രട്ടറി രജീഷ് പിസി, സയിദ് ഹനീഫ്, ഷൈജാസ് അഹമ്മദ്, മുഹമ്മദ്‌ ആഷിഖ്, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ നേർന്നു. എം എം എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ് നന്ദി പറഞ്ഞു. ആനന്ദ് വേണുഗോപാൽ ആയിരുന്നു പരിപാടിയുടെ അവതാരകൻ. വനിതാ വേദി സബ് കോർഡിനേറ്റർ ഷൈനി മുജീബ്, എക്‌സികുട്ടീവ് അംഗങ്ങൾ ആയ ദീപ ബാബു, മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, നിഖില, എൽസ ജോൺ, ആസിയത്ത് ശബാന എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!