മനാമ: നാല്പത് വർഷത്തിൽ അധികം ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ ശക്തമായ സാനിധ്യമായിരുന്ന ഡോ. ജോർജ് മാത്യു വിന്റെ പ്രവർത്തങ്ങൾ ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് ഊർജ്ജം പകരുന്ന പ്രവർത്തനം ആയിരുന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിനും, ഭാര്യ അന്നമ്മ മാത്യുവിനും നൽകിയ യാത്രയയപ്പ് സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി യുടെ രൂപീകരണത്തിന് മുൻപ് ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായിരുന്ന കേരള ദേശീയവേദി, ഐ ഒ സി സി എന്നീ സംഘടനകളുടെ രക്ഷാധികാരി ആയിരുന്ന അദ്ദേഹം ഇന്ത്യൻ എംബസിയുടെ കീഴിൽ വരുന്ന സി സി ഐ, ഐ സി ആർ എഫ് സംഘടനകളുടെ നേതൃ നിരയിൽ പ്രവർത്തിച്ചിരുന്നു. അദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ചോയ്സ് അഡ്വർറ്റൈസിങ് കമ്പനിയുടെ ബാനറിൽ വിവിധ സാമൂഹ്യ സംഘടനകൾക്ക് കലാ – സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേണ്ട സഹായവും പിന്തുണയും നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നും ആശംസ പ്രസംഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി വൈസ് പ്രസിഡന്റ് ലത്തീഫ് ആയം ചേരി, സെക്രട്ടറി ജവാദ് വക്കം, എം. ഡി ജോയ്, നിസാർ കുന്നംകുളത്തിങ്കൽ, ചെമ്പൻ ജലാൽ, അജിത് കണ്ണൂർ, സലാം മമ്പാട്ട്മൂല എന്നിവർ ആശംസ പ്രസംഗം നടത്തി. ഒഐസിസി നേതാക്കളായ നസിം തൊടിയൂർ, സുനിൽ ചെറിയാൻ, ഷീജ നടരാജൻ, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, ജെയിംസ് കോഴഞ്ചേരി, കുഞ്ഞുമുഹമ്മദ്, തുളസിദാസ്, മോൻസി ബാബു എന്നിവർ നേതൃത്വം നൽകി. മറുപടി പ്രസംഗത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയിൽ പ്രവർത്തിച്ചത് കൊണ്ട് എല്ലാവിഭാഗം ആളുകളുമായും ചേർന്ന് പ്രവർത്തിക്കുന്നതിനും, കൂടുതൽ സംഘനകളുടെ തലപ്പത്ത് വരുന്നതിനും തനിക്ക് സാധിച്ചത് എന്ന് ഡോ. ജോർജ് മാത്യു അഭിപ്രായപെട്ടു.