bahrainvartha-official-logo
Search
Close this search box.

അരങ്ങുണർന്നു ആടാം പാടാം

New Project - 2023-06-28T082705.844

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള “ആടാം പാടാം ” എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ജൂൺ 24 ന് സമാജം പ്രസിഡന്റ്‌ പി വി. രാധാകൃഷ്ണപിള്ള ഭദ്ര ദീപം തെളിയിച്ചു നിർവ്വഹിച്ചു. ചടങ്ങിൽ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ്‌ ദേവദാസ് കുന്നത്ത്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ്‌ മാസ്റ്റർ. ഗോപു അജിത്, സെക്രട്ടറി മാസ്റ്റർ അനിക് നൗഷാദ്, കലാവിഭാഗം സെക്രട്ടറി കുമാരി മീനാക്ഷി ഉദയൻ, ചിൽഡ്രൻസ് വിങ് പാട്രൺ കമ്മറ്റി കൺവീനർ മനോഹരൻ പാവറട്ടി, ജോയിന്റ് കൺവീനർമാരായ ജയ രവികുമാർ, മായ ഉദയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി സാറ സാജൻ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

സമാജം അംഗങ്ങളുടെ കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ തുടങ്ങി വച്ചതാണ് “ആടാം പാടാം ” എന്ന ഈ പരിപാടി. കുട്ടികളിലെ കലാ പ്രകടനങ്ങൾ ഒറ്റക്കോ ഗ്രൂപ്പ്‌ ആയോ നൃത്തം, സംഗീതം, മോണോആക്ട്, കവിത ആലാപനം തുടങ്ങി എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കുവാനുള്ള ഒരു വേദിയാണ് ആടാം പാടാം എന്നതിലൂടെ ഒരുക്കിയിരിക്കുന്നത്.

ഓരോ മാസവും ഓരോ പരിപാടി എന്ന നിലക്ക് എല്ലാമാസവും ആടാം പാടാം അരങ്ങേരുന്നതാണ്.. അതോടൊപ്പം അതേ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് ഒത്തുചേർന്നു കേക്ക് മുറിച്ചുകൊണ്ട് ജന്മദിനാശംസകൾ നേരുന്ന ചടങ്ങും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഖിലാണ്ട മണ്ഡല മണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന പഴയ പ്രാർത്ഥന ഗാനം ചിൽഡ്രൻസ് വിങ് കമ്മറ്റി അംഗങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു കലാ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് ശ്രേയ മുരളി, അർജുൻ രാജ്, ഐഡൻ ഷിബു, കൈലാസ് ബാലകൃഷ്ണൻ, തന്മയ് രാജേഷ്, സംവൃത് സതീഷ്, ഇഷ ആഷിഖ് എന്നിവർ കരോക്കെ ഗാനങ്ങൾ ആലപിച്ചു.
അമ്മാളു ജഗദീഷ്, സാവന്ത് സതീഷ്, ദക്ഷക് വിപിൻ, സാവന്ത് സതീഷ്, അരുൺ സുരേഷ്, എന്നിവരുടെ മനോഹര നൃത്തവും അരങ്ങേറി.

അഭിനവ് അശോക് അവതരിപ്പിച്ച മോണോആക്റ്റും, സാരംഗി ശശിയുടെ നൃത്ത സംവിധാനത്തിൽ മീനാക്ഷിയും സംഘവും അവതരിപ്പിച്ച സംഘനൃത്തം അതിമനോഹരമായിരുന്നു. പരിപാടിയുടെ അവസാനം ജൂൺ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന നിരവധി കുട്ടികൾ ഒത്തു ചേർന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചുകൊണ്ട്, കുട്ടികളും രക്ഷിതാക്കളും, എല്ലാവരും ചേർന്ന് മൂന്നു ഗാനങ്ങൾക്ക് നൃത്തം ചെയ്തുകൊണ്ട്, ” ആടാം പാടാം ” എന്ന കുട്ടികളുടെ കലാപരിപാടിക്ക് സമാപനം കുറിച്ചു.സതീഷ് പുല്പറ്റ സംഗീത നിയന്ത്രണവും , പ്രദീപ്‌ ചോന്നമ്പി ശബ്ദ നിയന്ത്രണവും നിർവ്വഹിച്ചു. ചിൽഡ്രൻസ് വിങ് അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി കുമാരി വൈഷ്ണവി സന്തോഷ്‌ അവതാരകയായി ചടങ്ങുകൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!