മനാമ: ഐ സി എഫ് ഈദ് രാത്രിയിൽ സംഘടിപ്പിച്ച ഇസ്ലാമിക കഥാ പ്രസംഗം ജന നിബിഡമായി. പ്രമുഖ കാഥികൻ കെ സി എ കുട്ടി കൊടുവള്ളിയുടെ നേതൃത്വത്തിൽ പരീക്ഷണഗ്നിയിലെ ഇണക്കുരുവികൾ എന്ന കഥയാണ് അവതരിപ്പിച്ചത്. ശറഫുദ്ധീൻ മുഈനി, മുസദിഖ് എന്നിവർ പിന്നണിയിൽ അണിനിരന്നു. നിസാമുദീൻ പെരിന്തൽമണ്ണ ഗാനമാവതരിപ്പിച്ചു.
മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ ഐ സി എഫ് പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അസ്ഹർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഷമീർ പന്നൂർ സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു.