മനാമ: റയ്യാൻ സ്റ്റഡി സെന്റർ ഹൂറ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ‘ഈദിയ്യ – 2023′ ഈദ് സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെയും, അവരുടെ രക്ഷിതാക്കളുടെയും, പ്രവർത്തകരുടെയും വിവിധ പരിപാടികൾ ആഘോഷത്തിനു മാറ്റുകൂട്ടി.
കലാ പരിപാടികൾക്ക് ശേഷമുള്ള തസ്‌കിയത് ക്ലാസ്സിന് ബഹുമാന്യ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വം നൽകി. പ്രബോധകർ അവരുടെ പ്രബോധന ജീവിതത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും, ക്ഷമ, ആദർശ ബോധം എന്നിവക്ക് പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും ‘മില്ലത്തു ഇബ്റാഹീം’ എന്ന വിഷയം അധികരിച്ചു സംസാരിക്കവേ അദ്ദേഹം സദസിനെ ഉണർത്തി.
ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ, ഉസ്താദ് യഹ്‌യ സി. ടി, സെന്റർ ദാഇ സമീർ ഫാറൂഖി, അബ്ദുൽ അസീസ് ടിപി എന്നിവർ പങ്കെടുത്തു. വൈകുന്നേരം 4 മണി മുതൽ തുടങ്ങിയ പരിപാടികൾക്ക് നസീർ പി.കെ, ബിനു ഇസ്മാഈൽ, സാദിഖ് ബിൻ യഹ്‌യ, ലത്തീഫ് സി. എം, സുഹാദ് ബിൻ സുബൈർ എന്നിവർ നേതൃത്വം നൽകി.