തൊഴിൽരഹിതർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു

insu2

മനാമ: തൊഴിലില്ലായ്മക്കെതിരെ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം ഈ മാസം തുടക്കമിടുന്നു. ബഹ്‌റൈനിൽ തൊഴിൽ ഇല്ലാത്തവരുടെ ആനുകൂല്യങ്ങൾ ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നത്.

തൊഴിൽരഹിതരായ സർവകലാശാല ബിരുദധാരികൾക്ക് നിലവിൽ BD150 മുതൽ BD200 വരെ ലഭിക്കും. സർവകലാശാല ബിരുദങ്ങളൊന്നും ഇല്ലാത്ത യോഗ്യരായ സ്വീകർത്താക്കൾക്ക് BD120 മുതൽ BD150 വരെ പ്രതിമാസം ലഭിക്കുന്നതാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് അലവൻസ് വർധിക്കുന്നത്. പ്രധാനമന്ത്രി രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശി ഡെപ്യൂട്ടി സുപ്രീം കമാൻഡർ, പ്രഥമ ഡെപ്യൂട്ടി പ്രീമിയർ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമാണ് പദ്ധതി ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!