കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഗാ ഇഫ്താർ സംഗമം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മ ആയ “കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ആദ്യത്തെ ഇഫ്താർ സംഗമം 1400 അധികം ആൾക്കാർ പങ്കെടുത്തു കൊണ്ട് ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വച്ചു നടന്നു. ബഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഫക്രുദീൻ തങ്ങൾ റമദാൻ സന്ദേശം ജനങ്ങൾക്കു നൽകി.

KPF ഇഫ്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ റസാഖ് കൊടുവള്ളി അധ്യക്ഷൻ ആയ ചടങ്ങിൽ ജനറൽ കൺവീനർ കെ ടി സലീം സ്വാഗതം പറയുകയും കേരള സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ സ്റ്റാലിൻ ജോസഫ്, kca പ്രസിഡന്റ്‌ സേവിമാത്യുണ്ണി, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, Dr.ചെറിയാൻ, രാജു കല്ലുംപുറം, മുഹമ്മദ്‌ റഫീഖ്, ഫൈസൽ വില്ല്യാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.

നിരവധി പ്രമുഖർ തിങ്ങിനിറഞ്ഞ സദസ്സ് സംഘടകാ മികവ് കൊണ്ടും ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദി അർപ്പിച്ചു കൊണ്ട് സംസാരിച്ചു. യു .കെ.ബാലൻ, ജയേഷ് മേപ്പയൂർ, സത്യൻ പേരാമ്പ്ര, ജമാൽ കുട്ടി കാട്ടിൽ,ജോണി താമരശ്ശേരി,സുധീർ തിരുനിലത്തു, ഫൈജാസ്, റിഷാദ് മാങ്കാവ്, രമേശ്‌ പയ്യോളി, ജംസാൽ, ഷാജി ബാലുശ്ശേരി, അഷ്‌റഫ്‌ മർവ,രവി സോള, ഫൈസൽ പറ്റാണ്ടി,ഹനീഫ് കടലൂർ, ജലീൽ തിക്കോടി, ബാബു വടകര, ചന്ദ്രൻ വളയം, ശശി അക്കരക്കൽ, ഷീജ നടരാജൻ, എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾ നിയന്ത്രിച്ചു.