മനാമ: ഐ സി എഫ് ബഹ്റൈൻ നാഷണൽ കമ്മറ്റിക്ക് കീഴിൽ ശൈഖ് ഹുസൈൻ മദനി ഉസ്താദ് അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു. ഐ സി എഫിന്റെ പിറവി മുതൽ സംഘടനയുടെ അധ്യക്ഷ പദവി അലങ്കരിച്ച പണ്ഡിതനാണ് ശൈഖ് ഉസ്സൈൻ മദനി ഉസ്താദ്. അറബികളും അനറബികളുമായി നിരവധി ശിഷ്യ ഗണങ്ങൾ ഉണ്ടായിരുന്ന വലിയ പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു ശൈഖ് ഹുസൈൻ മദനി. ആദിത്യ മര്യാദയിലും സ്വഭാവത്തിലും ശൈഖ് അവർകളിൽ നിന്ന് വലിയ മാതൃകകൾ പകർത്താനുണ്ടെന്ന് ഐ സി എഫ് പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫി അനുസ്മരിച്ചു.
ഐ സി എഫ് ഉപാധ്യക്ഷൻ അബൂബക്കർ ലത്തീഫി അധ്യക്ഷ പ്രഭാഷണം നടത്തി. സയ്യിദ് അസ്ഹർ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മുഹ്സിൻ ഇബ്നു ഹുസൈൻ മദനി, ഉസ്മാൻ സഖാഫി, ഹകീം സഖാഫി കിനാലൂർ, പി എം സുലൈമാൻ ഹാജി എന്നിവർ ശൈഖ് അവർകളെ അനുസ്മരിച്ചു സംസാരിച്ചു. ഐ സി എഫ് ദഅവാ സെക്രട്ടറി അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു.