മനാമ: ബഹ്റൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.
ബഹറൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലേക്കും മാംഗ്ലൂരിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ബന്ധപ്പെടുമെന്നും സമ്മർദ്ദം ചെലുത്തുമെന്നും സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന് ഉറപ്പു നൽകി.
സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ നാരായണ മേനോൻ, സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ കെ ടി സലീം, എക്സിക്യൂട്ടീവ് അംഗം ബദറുദ്ദീൻ പൂവാർ എന്നിവരും പങ്കെടുത്തു.