ഐവൈസിസി ഹിദ്ദ്- അറാദ് ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

IYCC LOGO

മനാമ: ഹിദ്-അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 21-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഐവൈസിസി നടത്തുന്ന അഞ്ചാമത് ക്യാമ്പും സംഘടന നടത്തുന്ന 39 മത് ക്യാമ്പുമാണിത്.

പ്രഗൽഭരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, ഇന്റെണൽ മെഡിസിനും, ഡെന്റൽ ചെക്കപ്പും നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.മെഡിക്കൽ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് തമാം കാർഡ് സൗജന്യമായി നൽകും. അപൂർവമായി മാത്രം ബഹ്റൈനിൽ നടക്കുന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പിൽ എല്ലാവരും ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ എത്തി ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഷിന്റോ ജോസഫ് 33296391, പ്രവീൺ ആന്റണി:36552681.

ക്യാംപിൽ രെജിസ്റ്റർ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്‌ ചെയ്ത് ജോയിൻ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BEz1aOHRqipGffnMkCbeav

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!