ഉമ്മൻചാണ്ടിയുടെ നിര്യാണം; ബഹ്റൈൻ കേരളീയ സമാജം അനുശോചിച്ചു

New Project - 2023-07-22T112519.443

മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അനുശോചന യോഗം ചേർന്നു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. അരനൂറ്റാണ്ടുകാലം ജനപ്രതിനിധിയായി ജനങ്ങൾക്കിടയിൽ ജനങ്ങൾക്കു വേണ്ടി ജീവിച്ച സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതത്തിൻ്റെ ഉടമായായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,ബഹ്റൈനിലെ വിവിധ സംഘടന പ്രതിനിധികളായ കെ.എം.ചെറിയാൻ , ബിനു കുന്നന്താനം, പ്രദീപ് പതേരി, ഡോ. പി.വി.ചെറിയാൻ, സോമൻ ബേബി, എൻ.കെ.മാത്യു, നിസാർ കൊല്ലം, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അനീഷ് ഗൗരി തുടങ്ങിയവർ അനുശോചിച്ച് സംസാരിച്ച യോഗത്തിൽ സമാജം അംഗങ്ങളും മറ്റു സംഘടനാ പ്രതിനിധികളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!