മനാമ: കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകരയിൽ പുതുതായി ആരംഭിക്കുന്ന CH സെന്റർ ബഹ്‌റൈൻ ലാബിലേക്ക് ഒരുലക്ഷത്തിൽ പരം രൂപയുടെ രണ്ടു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കൈമാറും. ഇതിനോടനുബന്ധിച്ചു ബഹ്റൈനിൽ നടന്ന ചടങ്ങിൽ പാണക്കാട് ബഷീറലി തങ്ങൾക്ക് ബഹ്‌റൈൻ കെഎംസിസി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരി ചെക്ക് കൈമാറി.
ചടങ്ങിൽ കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ. പി ഫൈസൽ, ടിപ് ടോപ് ഉസ്മാൻ, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ സഹീർ വില്ല്യാപ്പള്ളി, റഫീഖ് ടി.വി, മുനീർ പിലാക്കൂൽ, ഇസ്മായിൽ ജംബോ, കുഞ്ഞമ്മദ് ചാലിൽ, കാസിം കോട്ടപ്പള്ളി, നിദിൻ മുഹമ്മദ്, റാഷിദ്, മൊയ്‌ദു, നൗഷാദ് കപ്പി, നസീർ ഇഷ്ടം, തുമ്പോളി അബ്ദുറഹ്മാൻ, സുഹൈർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.