ബഹ്‌റൈൻ കെ.എം.സി.സി കൂത്ത്പറമ്പ് മണ്ഡലം റമളാൻ കിറ്റുകൾ വിതരണം ചെയ്തു. ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡണ്ട് പി സി ഖാദർ ഹാജിക്ക് മുസ്ലിം ലീഗ് അധ്യക്ഷൻ പി കെ അബ്ദുള്ള സാഹിബ് കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ കെ.എം.സി.സി ഓർഗനൈസിങ്ങ് സെക്രട്ടറി ശംസിർ തിഹാമ കിടഞ്ഞി, മുസ്ലിം ലീഗ് മണ്ഡലം ഉപാധ്യക്ഷൻ പി.പി.എ സലാം, സെക്രട്ടറി ഷാഹുൽ ഹമീദ്, പ്രവാസി മണ്ഡലം അധ്യക്ഷൻ കെ.സി കുഞ്ഞബ്ദുള്ള ഹാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു