മനാമ: എക്സാക്ട് ഇലവൻറെ ആഭിമുഖ്യത്തിൽ ഹോളിഡേ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. 2 ദിവസം ഉണ്ടായിരുന്ന ടൂർണമെൻ്റ് ഫൈനലിൽ XI വാരിയേഴ്‌സ്ന് എതിരെ തമിഴ് ഫാൽക്കൺ മികച്ച വിജയം കൈവരിച്ചു. 17 റൺസിൻ്റെ വിജയം ആണ് തമിഴ് ഫാൽക്കൺ നേടിയത്. ടൂർണമെൻ്റിൽ മികച്ച ബാറ്റ്സ്മാൻ ആയി RCB യുടെ രാജീവ്, മികച്ച ബൗളർ ആയി XI വാരിയേഴ്‌സ്ൻ്റെ സോയാഫ്നെയും മോസ്റ്റ് വാല്യൂ പ്ലയെർ ആയി തമിഴ് ഫാൽകണിൻ്റെ ഷിബുവിനെയും ഫൈനലിൽ മാന് ഓഫ് ദി മാച്ച് ആയി തമിഴ് ഫാൽകണിൻെറ അനുരാഗിനെയും തിരഞ്ഞെടുത്തു. ടൂർണമെൻ്റിൽ പങ്കെടുത്ത എല്ലാ ടീമിനും എക്സാക്ട് ഇലവൻ നന്ദി പറഞ്ഞു.