bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 6 ന്

New Project - 2023-07-30T131436.720

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ 6ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം സംഘടിപ്പിക്കുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.

ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രെഷറർ വര്‍ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ കൂടാതെ അജു.ടി. കോശി, അനിൽ കുമാർ, സുനു കുരുവിള, ബിനു കോന്നി, മോൻസി ബാബു, ഫിന്നി കെ എബ്രഹാം,അജി റ്റി മാത്യു, അരുൺ കുമാർ, അരുൺ പ്രസാദ്, സജീഷ് പന്തളം, ജേക്കബ് കൊന്നയ്ക്കൽ, ഗോപേഷ് കുമാർ, അജിത് എ. എസ്, ജോബി വർഗീസ്, അനു തോമസ്, ബിജേഷ് കെ മാത്യു, ശ്യാം എസ് പിള്ള, വിനു കെ.എസ്, വിനീത് വി പി, ലിജു ഏബ്രഹാം, ബിനു സുദേശൻ, ബിജൊയ് പ്രഭാകരൻ, ഷിജൊ മാത്യു, ലെൻസൺ വി പ്രസാദ്, ജയ്സൺ വർഗീസ്‌, ഷിബിൻ മാത്യു, ഷീലു വര്‍ഗീസ്, പ്രിൻസി അജി, രേഷ്മ ഗോപിനാഥ്, സിനി പൊന്നച്ചൻ, ദയാ ശ്യാം, ലിബി ജയ്സൺ തുടങ്ങിയവർ ആദ്യത്തെ കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുക്കുകയും പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മറ്റികളിൽ അംഗങ്ങളാകുകയും ചെയ്തു.

പൂക്കളം, ഗാനമേള, നാടൻ പാട്ട്, തിരുവാതിര, വഞ്ചിപ്പാട്ട്, ‌ മറ്റു വിവിധ നൃത്തം ഇനങ്ങൾ
തുടങ്ങിയ മറ്റ് അനേകം ഓണാഘോഷ പരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും അടങ്ങിയ ഒരു ആഘോഷമാണ് ഈ ഓണാഘോഷനാളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!