മനാമ: സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കണ്ണൂർ എയർപോർട്ട് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പിനും മറ്റ് കേന്ദ്ര മന്ത്രിമാർക്കും മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി ജനകീയ മാസ് ഇമെയിൽ കാമ്പയിൻ നടത്തുന്നതുൾപ്പെടെയുള്ളസേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ഭാവി പ്രവർത്തന പദ്ധതികൾ ചെയർമാൻ ഫസലുൽ ഹഖ് വിശദീകരിച്ചു. കെ ടി സലീം, സാനി പോൾ, രാമത്ത് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാൻ ഫാരിസ്, മോനി ഒടുകണ്ടത്തിൽ, ബിനു കുന്നന്താനം, മനോജ് വടകര, റഷീദ് മാഹി, മജീദ് തണൽ, അജിത് കുമാർ, എ പി അബ്ദുൽസലാം, അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, ജവാദ് വക്കം, ഫൈസൽ പട്ടാണ്ടി, കമനീഷ്, തുടങ്ങിവർ സംബന്ധിച്ചു.
Website: savekannurairport.com