bahrainvartha-official-logo
Search
Close this search box.

നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2023-08-04 at 8.33.27 PM

മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ, നാലാമത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു നടന്നു. ഓഗസ്റ്റ് 4 ആം തിയതി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 60 പേര് പങ്കെടുത്തു.

 

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, ചാരിറ്റി പ്രവർത്തകനും ക്യാൻസർ കെയർ ഗ്രൂപ്പ് ചെയർമാനുമായ Dr. പി വി ചെറിയാൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ, സാമൂഹിക പ്രവർത്തകരായ കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കൊല്ലം, സാമൂഹിക പ്രവർത്തകനും, വിവിധ സംഘടനകളുടെ രക്ഷാധികാരിയുമായ K.T സലീം, ബഹ്‌റൈനിലെ സോഷ്യൽ ആക്റ്റീവിസ്റ്റ്, യോഗ ട്രൈനെർ ഫാത്തിമ അൽ മൻസൂറി എന്നിവർ മുഖ്യാതിഥികളായിരുന്നു.

 

നമ്മൾ ചാവക്കാട്ടുക്കാർ ബഹ്‌റൈൻ പ്രസിഡണ്ട്‌ ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് അമാനത്തു സ്വാഗതവും, ഷിബു നന്ദിയും അറിയിച്ചു. പ്രോഗ്രാം കൺവീനർ ഫാറൂഖ് P കൊച്ചൻ, ഷുഹൈബ്, ഷെജീർ, ഷാജഹാൻ, കലിം, അഭിലാഷ്, വൈശാഖ്, യുസുഫ് അലി, ഷഫീഖ് അവിയൂർ, സിറാജ്, സുഹൈൽ, ഫഹദ്, വിജയൻ എന്നിവർ ക്യാമ്പിന്നു നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!