കാന്തപുരത്തിന് ബഹ്റൈനിൽ ഊഷ്മള വരവേൽപ്പ്

മനാമ: ഇന്ത്യൻ ഗ്രാന്റ് മുഫ്തിയായി തിരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്റൈനിലെത്തിയ കാന്തപുരം എ പി അബൂബക്കർ മുസല്യാർക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപ്പോർട്ടിൽ സുന്നി സംഘടനാ നേതാക്കളും പ്രവർത്തകരും ഊഷ്മള വരവേൽപ്പ് നൽകി. ഐ.സി.എഫ്. നേതാക്കളായ എം.സി. അബ്ദുൾ കരീം, കെ.സി. സൈനുദ്ധീൻ സഖാഫി, വി.പി.കെ. അബൂബക്കർ ഹാജി, ഉസ്മാൻ സഖാഫി ,അബൂബക്കർ ലത്തീഫി, ഹകീം സഖാഫി കിനാലൂർ , നാസിറുദ്ധീൻ സഖാഫി കോട്ടയം, അബൂബക്കർ സഖാഫി പന്നൂര് നേതൃത്വം നൽകി.