മനാമ: ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്ക്കിൽ വിതരണം ചെയ്യുവാനായി നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി. കൺവീനർ രാജേഷ് ചേരാവള്ളി തിരുവനന്തപുരം നോർക്ക ഓഫീസിൽ നിന്നും കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. ജനറൽ സെക്രട്ടറി എം.പി. രഘു, ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി – നോർക്ക കമ്മിറ്റി അംഗങ്ങൾ, മറ്റ് സമാജം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ ബാച്ച് നമ്പർ 44, 45 അപേക്ഷകർ രസീതിയുമായി വന്ന് കാർഡ് കൈപ്പറ്റണമെന്നും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് സമയം വൈകീട്ട് 7:30 മുതൽ 9 വരെ ആണെന്നും ഭാരവാഹികൾ അറിയിച്ചു.