മനാമ: സമസ്ത ബഹ്‌റൈൻ ഇർഷാദുൽ മുസ്‌ലിമീൻ മദ്രസയിൽ ആഴ്ച തോറും നടക്കുന്ന ഖുർആൻ ക്ലാസ്സിന് ആരംഭം കുറിച്ചു. സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് VK കുഞ്ഞഹമ്മദാജി ക്ലാസ്സ് ഉൽഘാടനം ചെയ്തു സംസാരിച്ചു. ഹാഫിള് ശറഫുദ്ധീൻ ഉസ്താദ് ക്ലാസ്സിന് നേതൃത്വം നൽകി. ഇനി മുതൽ എല്ലാ ഞായറാഴ്ച്ചയും രാത്രി ഖുർആൻ ക്ലാസ്സ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ SM അബ്ദുൽ വാഹിദ് ( സെക്രട്ടറി ), കളത്തിൽ മുസ്തഫ എന്നിവർ പങ്കെടുത്തു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 34332269, 39657486.