മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നടത്തി. ഹമദ് ടൗൺ കെ എം സി സി ഹാളിൽ നടത്തിയ പരിപാടി ദേശീയ പ്രസിഡൻ്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് നസീർ പൊന്നാനി അധ്യക്ഷൻ ആയിരുന്നു.
രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും മുന്നിട്ട് ഇറങ്ങേണ്ട സാഹചര്യം ആണ് ഉള്ളതെന്നും ഓരോ ഐ വൈ സി സി പ്രവർത്തകനും ഇതിനായി പ്രയത്നിക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡൻ്റ് ഫാസിൽ വട്ടോളി പറഞ്ഞു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യം നേടിത്തരുവാൻ നേതൃത്വം നൽകിയ രാഷ്ട്ര നേതാക്കളുടെ ചരിത്രം പോലും അവമതിക്കപ്പെടുന്ന കാലത്ത് ഓരോ ഇന്ത്യക്കാരനും ജാഗരൂകരാകണമെന്നും യോഗത്തിൽ സംസാരിച്ച ദേശീയ സെക്രട്ടറി അലൻ ഐസക്ക് പറഞ്ഞു. ജോൺസൺ ജോസഫ്, ഷംഷാദ് , ഷഫീക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതവും ട്രഷറർ ശരത് കണ്ണൂർ നന്ദിയും പറഞ്ഞു.