bahrainvartha-official-logo
Search
Close this search box.

പൂര ലഹരിയിൽ മുഴുകി തൃശൂർ

pooram

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് തുടക്കമായി. കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യം നടന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. കാരമുക്ക് ഭഗവതി, പനമുക്കംപള്ളി ശാസ്താവ്, അയ്യന്തോള്‍ ഭഗവതി,ലാലൂര്‍ ഭഗവതി തുടങ്ങി എട്ടോളം ഘടകപൂരങ്ങളാണ് വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിയത്. ഇതിനൊപ്പം ശ്രീമൂലസ്ഥാനത്ത് ഓരോ പൂരത്തിനും മേളവും കൊട്ടിക്കയറി.

രാവിലെ മഠത്തിൽവരവും തുടർന്ന്ഉച്ചയ്ക് രണ്ടു മണിയോടെ പെരുവനം കുട്ടൻമാരാരും മുന്നൂറോളം സഹകലാകാരന്മാരും ചേർന്നൊരുക്കിയ ഇലഞ്ഞിത്തറ മേള പൂരപ്രേമികള്‍ക്ക് പുതിയ അനുഭവമായി മാറി. ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങിനു ശേഷം കുടമാറ്റത്തിന് തുടക്കം ക്കുറിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂർണമാവും. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തോടനുബന്ധിച്ച് തൃശ്ശൂരിൽ ഒരുക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!