ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം

മനാമ: മാറിയ കാലത്ത് പുതുതലമുറയിൽ വായനാ ബോധം വളർത്തി അവരിൽ ഒരു നല്ല നാളെയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്‌റൈൻ നാഷനൽ ഘടകം ‘ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി’ എന്ന പ്രമേയത്തിൽ ആചരിച്ചു വന്ന പ്രവാസി രിസാല ക്യാമ്പയിന് ഉജ്വല സമാപനം.

വിവിധ ഘടകങ്ങളിൽ വായനാ സദസ്സുകൾ, ശില്പശാല, പ്രവർത്തക സംഗമം , ഗൃഹ സമ്പർക്കം, വരി ചേർക്കൽ എന്നിവ കാമ്പയിന്റെ ഭാഗമായി നടന്നു.ഒരു മാസക്കാലം നീണ്ടു നിന്ന കാമ്പയിൻ കാലത്ത് യൂനിറ്റ് – സെക്ടർ തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ സിത്ര യൂനിറ്റ്, സൽമാബാദ് സെക്ടർ, എന്നീ ഘടകങ്ങൾ കരസ്ഥമാക്കി.

സെൻട്രൽ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹറഖ് സെൻട്രലിനുള്ള പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ വിതരണം ചെയ്തു. ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് കെ.പി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, മമ്മൂട്ടി മുസ്ലിയാർ വയനാട്, വി.പി.കെ. അബൂബക്കർ ഹാജി. ആർ .എസ് . സി നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ , ജനറൽ കൺവീനർ വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ , അശ്റഫ് മങ്കര, ഫൈസൽ കൊല്ലം,, നവാസ് പാവണ്ടൂർ , ശിഹാബ് പരപ്പ സംബന്ധിച്ചു.