മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ രണ്ടു മാസക്കാലമായി നടന്നുവന്നിരുന്ന വെക്കേഷൻ ക്ലാസിന് പരിസമാപ്തി കുറിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ഖുർആൻ, ഹദീസ്, ദിക്ർ, ദുആ, മലയാള ഭാഷാ പഠനം, അറബി ഭാഷാ പഠനം, പ്രാക്ടിക്കൽ തുടങ്ങിയവ പഠിപ്പിക്കാൻ സാധിച്ചു. ഇന്നലെ രാവിലെ 9 30ന് ആരംഭിച്ച വെക്കേഷൻ ക്ലാസ് 11:30തോടെ അവസാനിച്ചു. ക്ലാസിൽ പ്രമുഖ ഇന്റർ നാഷണൽ ട്രൈനർ അബ്ദുൽ റഷീദ് ബാഖവി കുട്ടികളോട് സംവദിച്ചു. സമാപന പരിപാടിയിൽ VK കുഞ്ഞഹമ്മദാജി, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി എന്നിവർ പങ്കെടുത്തു.