bahrainvartha-official-logo
Search
Close this search box.

ആർ.എസ്.സി സാഹിത്യോത്സവ്-23 മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

New Project - 2023-08-30T135711.923

മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി-യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായിട്ടാണ് സാഹിത്യോത്സവ് നടക്കുന്നത് . ആർ എസ് സി യുടെ യൂനിറ്റ് ,സെക്ടർ ,സോൺ , നാഷനൽ തലങ്ങളിലാണ് മത്സരങ്ങൾ നടക്കുക . ഓരോ ഘടകത്തിൽ നിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് തൊട്ടു മുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുക.ലിംഗ മത വ്യത്യാസമില്ലാതെ ക്യാമ്പസുകൾ ഉൾപ്പെടെ എല്ലാവർക്കും മത്സരിക്കാവുന്ന സാംസ്കാരിക സർഗ മേളയാണ് സാഹിത്യോത്സവ്.

ആർ എസ് സി ഗ്ലോബൽ കമ്മറ്റിയുടെ മേൽ നോട്ടത്തിൽ ഏഷ്യ , ആഫ്രിക്ക , യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നുണ്ട് . വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ പ്രസംഗങ്ങൾ ,ഖവാലി , സൂഫി ഗീതം , കാലിഗ്രഫി , മാഗസിൻ ഡിസൈൻ, കവിത,കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. പ്രീ കെജി മുതൽ പ്രൈമറി,ജൂനിയർ, സെക്കന്ററി, സീനിയർ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ള ആർക്കും മത്സരിക്കാൻ അവസരം ഉണ്ട് . രജിസ്ട്രെഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തണം.

 

ബഹ്റൈൻ നാഷനൽ തല രജിസ്ട്രേഷൻ ഉദ്ഘാടനം മനാമ സോണിലെ ബുദയ്യ സെക്ടറിലെ സാർ യൂനിറ്റിൽ വെച്ച് ആർ എസി സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറിമാരായ ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി, അബ്ദു റഹ്മാൻ പി ടി എന്നിവരും അനസ് എൻ എ കാലടിയും പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് കലാലയം സാംസ്കാരിക വേദിയുമായി (+97332135951 – റഷീദ് തെന്നല) ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!