മനാമ: ബഹ്റൈൻ ഫൈനാൻഷ്യൽ ഹാർബറിലെ ഹാർബർ ഗേറ്റിൽ റമദാൻ പോപ് അപ് സ്റ്റാളിന്റെ ഭാഗമായി അനേകം റീസൈക്കിൾ ടി-ഷർട്ടുകൾ ഇന്ന് വിൽപന നടത്തും. ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനായി കഴിഞ്ഞ മാസം ആരംഭിച്ച ‘ട്രെഷർ ടി ഷർട്ട് അപ് സൈക്ലിംഗ് എക്സ്ട്രാവഗൻസയുടെ ട്രാഷിന്റെ’ ഭാഗമായാണ് ഇത്തരത്തിലുള്ള ടി ഷർട്ടുകൾ നിർമ്മിച്ചത്.
വോളണ്ടിയർമാരും കലാകാരന്മാരും ചേർന്ന് 40 ത്തിലധികം ടി-ഷർട്ടുകളാണ് നിർമിച്ചത്. ഹാർബർ ഗേറ്റിലെ രണ്ടാമത്തെ നിലയിൽ 9.30 നും 12.30 നും ഇടയിലാണ് വിൽപ്പന നടക്കുന്നത്. ടി-ഷർട്ട് ബാഗുകളും ഏതാനും ആർട്ട് വർക്കുകളും വ്യാഴാഴ്ച വരെ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബഹ്‌റൈനിലെ ആർ.ഐ.എ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി ഡയറക്ടർ ക്രിസ്റ്റീൻ ഗോർഡനാണ് ഈ സംരഭത്തിന് മുൻകൈയെടുത്തത്. എല്ലാ സംഭാവനകളും സെന്ററിൽ സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി ഉപയോഗിക്കും. 250 ടി-ഷർട്ടുകൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ഒരു വലിയ കലാസൃഷ്ടിയാണ് ഡ്രൈവിലെ ഏറ്റവും വലിയ ആകർഷണം.അനാവശ്യ ടി-ഷർട്ടുകൾ കഷണങ്ങളാക്കി മുറിച്ചുമാറ്റി മൂന്നു ക്യാൻവാസിൽ ഒട്ടകങ്ങളുടെ രൂപമാണ് നിർമിച്ചിരിക്കുന്നത്. ഇവന്റിലെ അദ്ഭുതകരമായ ആർട്ട് വർക്കുകളിലും അനാവശ്യ ടി-ഷർട്ടുകളുടെ അവിശ്വസനീയമായ പരിവർത്തനങ്ങളിലും ഞങ്ങൾ സന്തോഷമുള്ളവരാണെന്ന് ഇവന്റ് ഓർഗനൈസറും ദീർഘനാളായി ആർഐഎ യുടെ വളണ്ടിയറുമായി പ്രവർത്തിക്കുന്ന ഡോ. സാറാ ക്ലാർക്ക് പറഞ്ഞു.