സോഷ്യൽ മീഡിയ വഴി പരീക്ഷ പേപ്പർ ചോർച്ച; പബ്ലിക് സ്കൂൾ അധ്യാപിക അറസ്റ്റിൽ

മനാമ: സോഷ്യൽ സ്റ്റഡീസ് പരീക്ഷാ പേപ്പർ ചോർത്തിയെന്ന ആരോപണത്തെത്തുടർന്ന് പബ്ലിക് സ്കൂൾ ടീച്ചർ അടുത്ത ആഴ്ച കോടതിയിൽ വിചാരണ നേരിടും. അടുത്ത ബുധനാഴ്ചയാണ് ടീച്ചറെ ഹൈക്കോടതിയിൽ ഹാജരാകുന്നത്. പ്രതി സോഷ്യൽ മീഡിയ വഴി പരീക്ഷ പേപ്പറുകൾ ചോർത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർ നൂർ ശിഹാബ് ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.

പരീക്ഷ പേപ്പറുകൾ ചേർന്നതുമൂലം ബഹ്‌റൈനിലെ പബ്ലിക് സ്കൂളുകളിലെ ഏഴാം ഗ്രേഡ് വിദ്യാർത്ഥികളുടെ സോഷ്യൽ സ്റ്റഡീസ് പരീക്ഷ മാറ്റി വെക്കുകയായിരുന്നു. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന് 30 മിനിറ്റ് മുൻപേയാണ് വാട്ട്സ് ആപ്പ് വഴി ചോദ്യങ്ങളും ഉത്തരങ്ങളും ചോർന്നത്. ഇതേത്തുടർന്നാണ് എഡ്യൂക്കേഷൻ മിനിസ്ട്രി പരീക്ഷ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. പരീക്ഷ പേപ്പറുകൾ ചോർന്നതിനെത്തുടർന്ന് പ്രാരംഭ പരീക്ഷാ ഗ്രേഡുകൾ ഉപയോഗിക്കുമെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകളെ മന്ത്രിസഭ നേരത്തെ തന്നെ നിഷേധിച്ചിരുന്നു.