ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഹൂറ ചാരിറ്റബിൾ ഹാളിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിക്ക് കമ്മിറ്റി ഭാരവാഹികളായ കെ വി അബ്ദുൽ സലാം, അഷ്‌റഫ് കാക്കണ്ടി, എം എം വി റഊഫ്, കെ സിയാഹുൽ ഹഖ്, എ പി സിയാദ്, വി സി ഇബ്‌റാഹീം, അബ്ദുൽ സമദ് കെ ,ഷറഫുദ്ദീൻ വി പി, സിറാജ് മാട്ടൂൽ, അബ്ദുൽ റഹിമാൻ ഇ, നൂറുദ്ദീൻ എ സി, നൗഷാദ് ബി .പി എന്നിവർ നേതൃത്വം നൽകി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുദ്ദീൻ മുണ്ടേരി, അഷ്‌റഫ് സി, എച്ച് . ഉസ്മാൻ , എന്നിവർ പങ്കെടുത്തു. സയ്യിദ് മുഹമ്മദ് വഹാബി ഉൽബോധന പ്രസംഗം നടത്തി .