മനാമ: മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ (46) ബഹ്‌റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യത മൂലമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ബഹ്റൈനിലെ ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യയും കുട്ടിയും അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി നടപടിക്രമങ്ങൾ തുടർന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.