സെപ്റ്റംബർ 8 ലോക ഫിസിയോ തെറാപ്പി ദിനാചരണം; ഫിസിയോ ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു

മനാമ: ലോക ഫിസിയോ തെറാപ്പി ദിനമായ സെപ്റ്റംബർ 8 ന് ഫിസിയോ ദിനാചരണത്തിന്റ ഭാഗമായി കെ എം സി സി ബഹ്റൈനും, ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിസിയോ ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച വൈകു: 3:30 മുതൽ മനാമ കെ എം സി സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.

“നിങ്ങളുടെ ഫിസിയോയെ അറിയൂ” എന്ന സാമൂഹിക ബോധവത്കരണത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഇരുന്നൂറിൽ കുറയാത്ത സ്ത്രീപുരുഷ അംഗങ്ങളുടെ സാന്നിദ്ധ്യമാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ സേവനങ്ങൾക്കായി പതിനഞ്ചോളം സ്ത്രീപുരുഷ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും.

 

ചലനമാണ് ശാരീരികാരോഗ്യത്തിന്റെ പരമപ്രധാനമെന്നും അതുവഴി ഒട്ടനവധി രോഗാവസ്ഥകളെ പ്രതിരോധിക്കുവാനും രോഗാവസ്ഥ മനസ്സിലാക്കി ചികിത്സിക്കുവാനും അതുവഴി രോഗമില്ലാത്ത അവസ്ഥ കരസ്ഥമാക്കുവാനും ഫിസിയോ ചികിത്സരീതിക്ക് സാധിക്കുമെന്ന അവബോധം പകർന്നു നൽകുക എന്നതാണ് ഈ ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർ 39461717 – 35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്യാമ്പ് ഡയറക്ടർമാരായ കെ കെ സി മുനീറും, റഫീഖ് തോട്ടക്കരയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!