മനാമ: കർണ്ണാടക സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മംഗലൂരു കർണാട് കെ.എസ്. നഗർ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂർണ്ണാനന്ദയാണ് (33)മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വണ്ടിയൊടിച്ചു സ്വകാര്യ ആശുപത്രിയിൽ എത്തുകയും ഹോസ്പിറ്റലിൽ വെച്ച് കുഴഞ്ഞു വീണു മരണപെടുകയുമായിരുന്നു.
വൈ.കെ ഗ്രൂപ്പ് ഏതാനും മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്ൽ അഷ്‌റഫ്‌സ് ടീമിനെ നയിച്ചത് പൂർണ്ണാനന്ദ ആയിരുന്നു. ഏഴ് വർഷമായി അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ്. മികച്ച ക്രിക്കറ്റ് കളിക്കാരനായ പൂർണ്ണനന്ദ നായിക്കിന്റെ മരണ വാർത്ത അറിഞ്ഞു വിവിധ മേഖലയിൽ നിന്നും ധാരാളം പേർ സൽമാനിയ മോർച്ചറിയിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
ശനിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഭാര്യ ശ്യാമള പൂർണ്ണ ഗർഭിണിയാണ്. തന്റെ ആദ്യ കണ്മണിയെ കാണുന്നതിന് തൊട്ടു മുൻപ് ഉണ്ടായ പൂർണ്ണാനന്ദയുടെ പെട്ടന്നുള്ള വേർപാടിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരായ മലയാളികൾ അടക്കമുള്ള അഷ്‌റഫ്‌സ് ജീവനക്കാർ