bahrainvartha-official-logo
Search
Close this search box.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ചു

New Project - 2023-09-10T141759.379

മനാമ: 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാമനാഥ് കോവിന്ദ് സൽമാനിയ കാനു ഗാർഡനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സന്ദർശനം നടത്തി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവന്റെ ആശയങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.

തുടർന്ന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരുടെയും വ്യവസായി K.G ബാബുരാജിന്റെയും സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം നവ്യ നായർ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചും സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!