മനാമ: ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മൂസ കെ ഹസൻ ‘ഈമാനും തവക്കലും’ എന്ന വിഷയത്തിൽ പഠന ക്ലാസ്സെടുത്തു. ഈമാൻ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലുമ്പോഴാണ് വിശ്വാസം മധുരമായി മാറുന്നത്. അത്തരം വിശ്വാസികളാണ് തന്റെ സ്രഷ്ടാവായ നാഥനുമായി അഭേദ്യമായ ബന്ധത്തിലേർപ്പെടുന്നത്. എല്ലാ പ്രതിസന്ധികളിലും അവർ ദൈവത്തിൽ ഭരമേൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. അശ്റഫിന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹമൂദ് മായൻ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. സെക്രട്ടറി ഷാനിബ് റിപ്പോർട്ട് അവതരിപ്പിച്ചു.