മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 15/09/2023 വെള്ളി 10 am മുതൽ 5 pm വരെ ജനുസാൻ ഗൾഫ് പൂളിൽ വച്ചു ഓണാഘോഷം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ വച്ചു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കും. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി മാത്യു പാലിയേക്കര കൺവീനിയർ (36365469) ആയുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. തിരുവല്ലയെ സ്നേഹിക്കുന്ന എല്ലാവരും വന്നു പരിപാടി വിജയിപ്പിക്കണം എന്ന് അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.