മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ഇന്ത്യാ ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനിന്റെ സാന്നിധ്യത്തില് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇസി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ.പളനിസ്വാമി , റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി എന്നിവർ പങ്കെടുത്തു. സ്‌കൂൾ അധികൃതർ എംബസിയുടെ നിർലോഭമായ പിന്തുണക്കും സഹകരണത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു.