bahrainvartha-official-logo
Search
Close this search box.

ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം

New Project - 2023-10-01T201244.717

മനാമ: ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിർ സന്നിഹിതരായിരുന്നു.

മഹാത്മാഗാന്ധിയെയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഇന്റർ സ്കൂൾ ക്വിസ് മത്സരമായിരുന്നു പ്രധാന പരിപാടി. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്വിസ് മത്സരം. ക്വിസ് മാസ്റ്റർ രാജേഷ് നായർ നടത്തിയ ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഖ്യാതിഥി രവിശങ്കർ ശുക്ല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പ്രധാന അധ്യാപകൻ ജോസ് തോമസ് ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും സംസാരിച്ചു.

നേരത്തെ ജനനി മുത്തുരാമൻ സ്വാഗതം പറഞ്ഞു. നിഹാ മറിയം റിനിൽ, എയ്ഞ്ചൽ മരിയ ബാബു എന്നിവർ അവതാരകരായിരുന്നു. സോഷ്യൽ സയൻസ് വകുപ്പ് മേധാവി ആനി ജോൺ നന്ദി പറഞ്ഞു. തുടർന്ന് വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. നാടോടി നൃത്തങ്ങൾ, ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രദർശിപ്പിക്കുന്ന അവതരണങ്ങൾ എന്നിവ അരങ്ങേറി. ദേശഭക്തിഗാനം, ഉപന്യാസ രചന, മാതൃകാ നിർമ്മാണം തുടങ്ങി നിരവധി പരിപാടികളും ഉണ്ടായിരുന്നു. ജേതാക്കളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു:

ക്വിസ്: 1. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ : ആദ്യ ശ്രീജയ് , നിഖിത് പി ആർ, നിരഞ്ജൻ വിശ്വനാഥ് അയ്യർ. 2. ദി ന്യൂ ഇന്ത്യൻ സ്‌കൂൾ: സൈറ ബിന്ദു മാത്യു , ഇഷിക രഞ്ജിത്ത് നായർ , അനിരുദ്ധ് രാജേഷ് രാധാകൃഷ്ണൻ നായർ. 3.ദ ന്യൂ മില്ലേനിയം സ്കൂൾ: ഹിബ അബ്ദുൾ കരീം , പൃഥ്വി കുമാർ നന്ദകുമാർ, ഗ്രീഷ്മ ഗംഗാധര.
ഫാൻസി ഡ്രസ്: 1. നവ്യ ശശികുമാർ ശുക്ല, 2. തേജസ്വിനി നാച്ചിയപ്പൻ , 3. ഭവ്യ നന്ദ നായർ.
ദേശഭക്തി ഗാനം: 1. അനുർദേവ മുനമ്പത്ത് താഴ, 2. ശശാങ്കിത് രൂപേഷ് അയ്യർ, 3 അരീന മൊഹന്തി.
ക്ലേ മോഡലിംഗ്: 1. ഇവാനിയ റോസ് ബെൻസൺ, 2. സെറാ സാൻവിൻ , 3. ഹർഷിത വരോൽ.
പെൻസിൽ ഡ്രോയിംഗ്: 1. ശ്രീഹരി സന്തോഷ് , 2. അനിരുദ്ധ് രാജുൽ , 3. ആരാദ്യ സന്ദീപ് .
പ്രസംഗം: 1. സാൻവി ഷെട്ടി , 2. ധന്വി വിറൽ , 3. റിക്ക മേരി റോയ് .
ഉപന്യാസ രചന: 1. മഹിമ മെർലിൻ റോയ് , 2. നിരഞ്ജൻ വി അയ്യർ , 3. അദിത്രി രശ്മി മംഗലത്ത് .

 

സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും സോഷ്യൽ സയൻസ് ദിനാചരണം സഹായിക്കുമെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും ആസൂത്രണ മികവ്സം പുലർത്തിയ അധ്യാപകരെയും അധ്യാപകരെയും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!